വ്ളാത്താങ്കര ചീര

തിരുവനന്തപുരം ജില്ലയിൽ കേരളത്തിന്റെ തെക്കേ അറ്റത്തോടു ചേർന്നു നിൽക്കുന്ന ഒരു കാർഷിക പഞ്ചായത്താണ് ചെങ്കൽ ഗ്രാമ പഞ്ചായത്ത്.  ചെങ്കൽ ഗ്രാമ പഞ്ചായത്തിന്റെ തനതു ചീരയാണ് വ്ളാത്താങ്കര ചീര. വ്ളാത്തങ്കര ചീരയെന്നഅദ്ഭുത ചീരയിലൂടെ വ്ളാത്താങ്കരയുടെ പേര് ലോകമെമ്പാടുമെത്തും എന്ന സന്തോഷത്തിലാണ്. എവിടെനിന്നാണ് വ്ലാത്താങ്കരക്കാർക്ക് സവിശേഷമായ ഈ ചീരയിനം കിട്ടിയതെന്ന് അന്വേഷിക്കുന്നവരുണ്ടാകാം. ഈ നാടിന്റെ കണ്ടെത്തലാണത്. വ്ലാത്താങ്കരയിലെ കൃഷിക്കാരനായ തങ്കയ്യൻ പ്ലാങ്കാലമാർക്കറ്റിൽ വിൽപനയ്ക്കെത്തിയ ചീരയുടെ കെട്ടുകളിൽനിന്നാണ് ഒരു കുഞ്ഞൻ തൈ കണ്ടെത്തിയത്. പ്രത്യേകതയുള്ള നിറമാണതിനെന്നു തോന്നിയതുകൊണ്ട് ആ ചീരത്തൈ വീട്ടിൽ കൊണ്ടുവന്നു വളർത്തുകയായിരുന്നു. കൃഷിക്കാരന്റെ നിരീക്ഷണം തെറ്റിയില്ല. കാണുന്നവരെയെല്ലാം മോഹിപ്പിക്കുന്ന സുന്ദരിയായി ആ ചീരച്ചെടി വളർന്നു. അതിൽനിന്നുള്ള വിത്തെടുത്ത് വീണ്ടും പാകി. കൂടുതൽ ചെടികളിൽനിന്നു കൂടുതൽ വിത്തുകൾ കിട്ടിയപ്പോൾ ചോദിച്ചുവാങ്ങാൻ നാട്ടുകാരും കൂട്ടുകാരുമെത്തി. അങ്ങനെ ആ ഇനം വ്ലാത്താങ്കരയുടെ സ്വന്തമായി.‌‌‌

വ്ളാത്താങ്കര ചീര