ഓണം വള്ളംകളി 2026 – ചെങ്കൽ ഗ്രാമോത്സവം

ചെങ്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ “ചെങ്കൽ ഗ്രാമോത്സവം – ഓണം വള്ളംകളി 2026” സംഘടിപ്പിക്കുന്നു. നാടിന്റെ പാരമ്പര്യവും സംസ്കാരവും ഒത്തുചേർന്ന് ഓണാഘോഷത്തിന് മാറ്റുകൂട്ടുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

വള്ളംകളിയിലൂടെ നാടിന്റെ കൂട്ടായ്മയും സൗഹൃദവും കായിക ആവേശവും ഒരുമിച്ച് ആഘോഷിക്കുന്നതിനൊപ്പം, തദ്ദേശീയ കലാ-സാംസ്കാരിക പാരമ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രാമോത്സവം ലക്ഷ്യമിടുന്നു.

ചെങ്കൽ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ, യുവജനങ്ങൾ, നാട്ടുകാർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ പരിപാടികളോടൊപ്പം ആവേശകരമായ വള്ളംകളി മത്സരവും ഗ്രാമോത്സവത്തിന്റെ പ്രധാന ആകർഷണമായിരുന്നു.